കൊച്ചി: അയ്യപ്പ ദര്‍ശനത്തിന് ആയി ശബരിമലയില്‍ പോകാന്‍ ഇന്ന് പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെ സോഷ്യല്‍ മീഡിയയിലും കനത്ത പ്രതിഷേധം.കൊച്ചി വിമാനത്താവളത്തില്‍ എത്തിയതായി അറിയിച്ചുള്ള തൃപ്തിയുടെ പോസ്റ്റിന്റെ താഴെ ഗോ ബാക്ക് മുദ്രാവാക്യങ്ങളാണ് വന്നിരിക്കുന്നത്.
എന്തുവന്നാലും ശബരിമല ദര്‍ശനം മടത്താതെ തിരികെ പോകില്ലെന്ന നിലപാടിലാണ് തൃപ്തി ദേശായി. തൃപ്തിക്കൊപ്പം അഞ്ച് സ്ത്രീകളും ഉണ്ട്. തൃപ്തിയെ എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ട് പോകാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ വിസമ്മതിച്ചിരുന്നു.














