കൊച്ചി: ശബരിമലയില്‍ എന്തിനാണ് മാധ്യമങ്ങളെ തടയുന്നതെന്ന് ഹൈക്കോടതി. അവിടെ എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ അറിയട്ടെ.യഥാര്‍ത്ഥ ഭക്തരെയും മാധ്യമങ്ങളെയും പ്രവേശിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.നടപടികള്‍ സുതാര്യമെങ്കില്‍ എന്തിനാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും കോടതി ചോദിച്ചു.
മാധ്യമങ്ങള്‍ക്ക് പൊലീസിന്റെ നിയന്ത്രണമില്ലെന്നും പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടപ്പോള്‍ കുറച്ച് സമയത്തേക്ക് മാത്രമാണ് നിയന്ത്രണം കൊണ്ടുവന്നതെന്നും പൊലീസ് കോടതിയില്‍ മറുപടി നല്‍കി. ഇപ്പോള്‍ ആര്‍ക്കും നിയമന്ത്രണമില്ലെന്നും പൊലീസ് അറിയിച്ചു.

ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാറിനോട് കോടതി അറിയിച്ചിട്ടുണ്ട്.













