നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍. കേസ് പിന്‍വലിച്ചിട്ടില്ലെന്ന് തിരുവനന്തപുരം സി ജെ എം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് അറിയിച്ചു. 2015 ല്‍ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിടെ നിയമസഭയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് എല്‍ ഡി എഫ് എം എല്‍ എമാര്‍ക്കെതിരെയാണ് കേസ് എടുത്തിരുന്നത്.

കേസില്‍ പ്രതിയായ മുന്‍ എം എല്‍ എ വി ശിവന്‍കുട്ടിയുടെ അപേക്ഷ പ്രകാരം കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ തടസഹര്‍ജി നല്‍കിയിരുന്നു.

ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കേസ് പിന്‍വലിച്ചിട്ടില്ലെന്ന നിലപാട് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കേസില്‍ ഉള്‍പ്പെട്ട പ്രതികളോട് ഏപ്രില്‍ 21 ന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷത്തിന്റെ ഫലമായി രണ്ടുലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് സഭയിലുണ്ടായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *