നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം മാലിദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

നിയന്ത്രണം നഷ്ടപ്പെട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5 ബിയുടെ കോര്‍‌സ്റ്റേജ് കടലില്‍ പതിച്ചു. മാലിദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചുവെന്ന് ചൈന അറിയിച്ചു. റോക്കറ്റില്‍ നിന്നുള്ള മിക്ക അവശിഷ്ടങ്ങളും അന്തരീക്ഷത്തില്‍ കത്തിനശിച്ചതായി ചൈനീസ് സ്റ്റേറ്റ് മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

00 അടി ഉയരവും 22 ടണ്‍ ഭാരവുമുള്ള റോക്കറ്റിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചത്. ചൈന കഴിഞ്ഞ മാസം വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭീതിക്ക് വഴിയൊരുക്കിയത്.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ഭൗമോപരിതലത്തില്‍ ഏതാണ്ട് 41.5 n നും 41.5 ട അക്ഷാംശത്തിനും ഇടയിലുള്ള ഒരു’ റിസ്‌ക് സോണ്‍ ‘പ്രവചിരുന്നു. ന്യൂയോര്‍ക്കിന് തെക്ക്, ആഫ്രിക്ക, ഓസ്‌ട്രേലിയ, ജപ്പാന് തെക്കായിട്ടുള്ള ഏഷ്യയുടെ ചില ഭാഗങ്ങള്‍, യൂറോപ്പില്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി, ഗ്രീസ് എന്നിവയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ റിസ്‌ക് സോണ്‍ എന്നിവയായിരുന്നു പ്രവചനത്തില്‍ ഉള്‍പ്പെട്ടത്. സാഹചര്യങ്ങളിലെ ചെറിയ മാറ്റങ്ങള്‍ പോലും പാതയെ ഗണ്യമായി മാറ്റുമെന്നാണ് അറിയിക്കുന്നത്.

എന്നാല്‍ സാധാരണ ഗതിയില്‍ റോക്കറ്റിനെ തിരിച്ച് ഇറക്കുന്നതിന് കൃത്യമായ ഒരു സാങ്കേതിക വിദ്യയുണ്ട. un orbit burn സാങ്കേതിക വിദ്യയാണിത്. എന്നാല്‍ ഈ സംവിധാനം ചൈന ഈ റോക്കറ്റില്‍ നല്‍കിയിട്ടില്ല എന്ന് ചില ശാസ്ത്രഞാര്‍ ആരോപിക്കുന്നുണ്ട്

ചൈനയുടെ ലാര്‍ജ് മോഡ്യുലര്‍ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ടിയാന്‍ഹെ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *