നിപ്പ :വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്ന് വീണ്ടും ആരംഭിക്കും


നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്ന് വീണ്ടും ആരംഭിക്കും. നേരത്തെ പരിശോധിച്ച വവ്വാലുകളില്‍ നിപ വൈറസില്ലെന്ന് കണ്ടെത്തിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വീണ്ടും പരിശോധന നടത്തുന്നത്. ചെന്നൈയില്‍ നിന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുക.


നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനായി പന്തിരിക്കരയില്‍ നിന്നും സമീപപ്രദേശമായ ജാനകികാട്ടില്‍ നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്ബിളുകളാണ് പരിശോധനക്കയച്ചത്. എന്നാല്‍ പരിശോധനയില്‍ ഈ വവ്വാലുകളല്ല നിപ വൈറസിന്റെ ഉറവിടം എന്ന് കണ്ടെത്തിയിരുന്നു. സമയമെടുത്തുള്ള പരിശോധനയിലൂടെ മാത്രമേ നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനാകൂ.


29 പേരാണ് നിലവില്‍ നിപ വൈറസ് രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്. നിപ നേരത്തെ സ്ഥിരീകരിക്കുകയും പിന്നീട് പരിശോധനഫലം നെഗറ്റീവാവുകയും ചെയ്ത രണ്ട് പേരുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ട്.



Sharing is Caring