മലപ്പുറത്തും സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 12ലേക്ക് നീട്ടി

മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 12ലേക്ക് നീട്ടി. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍/സ്വകാര്യ സ്‌കൂളുകള്‍ കോളജുകള്‍, എന്‍ട്രന്‍സ് / പി.എസ്.സി പരിശീലന സ്ഥാപനങ്ങള്‍, മദ്രസകള്‍, ട്യൂഷന്‍ ക്ലാസുകള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.മലപ്പുറത്തും കോഴിക്കോട്ടും ജനങ്ങള്‍ ജാഗ്രത പാലിക്കുന്നത് തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *