നിക്ഷേപക തട്ടിപ്പ് നടത്തിയ പിഎസിഎല്ലിനെതിരെ നടപടി വേണം: വി എസ് അച്യുതാനന്ദന്‍

vs തിരുവനന്തപുരം :നിക്ഷേപക തട്ടിപ്പ് നടത്തിയ പിഎസിഎല്‍ ഇന്ത്യാ ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.സ്ഥാപനം പൂട്ടിയതോടെ നിക്ഷേപകര്‍ പാവപ്പെട്ട ഏജന്റുമാരെ ഭീഷണിപ്പെടുത്തുകയും, ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പോലീസിനെയും, മറ്റ് അധികാരികളെയും സമീപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുമൂലം പാവപ്പെട്ട ഒരുലക്ഷത്തോളം വരുന്ന വനിതകളായ ഏജന്റുമാരുടെ ജീവിതം അത്യന്തം ദുരിതപൂര്‍ണമായിരിക്കുകയാണ്. അതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രമന്ത്രിയും, മുഖ്യമന്ത്രിയും ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് വി എസ് കത്തയച്ചിരിക്കുന്നത്.

Spread the love