നികുതി വെട്ടിപ്പ്: സാനിയ മിര്‍സക്ക് നോട്ടിസ്


ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നോട്ടീസ്. സേവന നികുതി വിഭാഗമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സേവന നികുതി വെട്ടിച്ചെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സേവന നികുതി വിഭാഗം പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ നോട്ടീസ് നല്‍കിയത്.


ഈ മാസം 16 ന് മുമ്പ് സാനിയയോ സാനിയ ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നു. ഹാജരായില്ലെങ്കില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.




Sharing is Caring