നാസിക്കില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു

നാ​സി​ക്: മ​ഹാ​രാ​ഷ്ട്രയി​ലെ നാ​സി​ക്കി​ല്‍ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന വിമാനം തകര്‍ന്നുവീണു.​ വ്യോമസേനയുടെ സുഖോയ്‌ എ​സ് യു-30​എം​കെ​ഐ യു​ദ്ധവിമാനമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ ആളപായമില്ല.വിമാനത്തിലെ രണ്ട് പൈലറ്റുമാരും ചാടിരക്ഷപെട്ടുവെന്ന് വ്യോമസേന അറിയിച്ചു.

പരിശീലന പറക്കിലിനിടെയാണ് വിമാനം തകര്‍ന്നുവീണത്. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. റ​ഷ്യ​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ നി​ര്‍​മി​ച്ച സു​ഖോ​യ് വിമാനങ്ങള്‍ അടുത്തകാലത്തായി തുടര്‍ച്ചായി അപകടത്തില്‍പ്പെടുന്നുണ്ട്. ക​ഴി​ഞ്ഞ പ​തി​ന​ഞ്ചു​വ​ര്‍​മാ​യി ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​യി​ട്ട്.

2009 ഏ​പ്രി​ല്‍ 30നാ​ണ് സു​ഖോ​യ്-30​എം​കെ​ഐ ആ​ദ്യ​മാ​യി ത​ക​ര്‍​ന്നു​വീ​ണ​ത്. രാ​ജ​സ്ഥാ​നി​ലെ രാ​ജ​മാ​തി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​ത്തി​ല്‍ ഒ​രു സൈ​നി​ക​ന്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്നു നി​ര​വ​ധി ത​വ​ണ സു​ഖോ​യ് വി​മാ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ടി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *