എം.എല്‍.എമാരെ അയോഗ്യരാക്കിയ സംഭവം: കോടതി മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: തമിഴ്​നാട്ടില്‍ ദിനകരന്‍ പക്ഷത്തേക്ക്​ കൂറ്​ മാറിയതിനെ തുടര്‍ന്ന്​ അയോഗ്യരാക്ക​പ്പെട്ട 18 എ.​െഎ.എ.ഡി.എം.കെ എം.എല്‍.മാരുടെ ആവശ്യത്തിന്​​സുപ്രീംകോടതിയില്‍ തിരിച്ചടി. കേസ്​ മദ്രാസ്​ ഹൈകോടതിയില്‍ നിന്ന്​ മാറ്റണമെന്ന ആവശ്യം കോടതി തള്ളി.

കേസ്​ മദ്രാസ്​​ ഹൈകോടതിയില്‍ തന്നെ തുടരുമെന്ന്​ കോടതി വ്യക്തമാക്കി. ഇതിനായി പുതിയൊരു ജഡ്​ജിയെ നിയമിക്കുകയും ചെയ്​തു. ജസ്​റ്റിസ്​ എം.സത്യനാരായണ കേസി​​െന്‍റ മേല്‍​േനാട്ടം വഹിക്കും. നേരത്തെ ജസ്​റ്റിസ്​ വിമലയായിരുന്നു കേസില്‍ വാദം കേട്ടിരുന്നത്​. ചീഫ്​ ജസ്​റ്റിസ്​ ഇന്ദിരാ ബാനര്‍ജി, ജസ്​റ്റിസ്​ എം.സുന്ദര്‍ എന്നിവരുള്‍പ്പെട്ട ഹൈകോടതിയുടെ രണ്ടംഗ ബെഞ്ച്​ രണ്ട്​ വ്യത്യസ്​തമായ വിധികള്‍ പുറപ്പെടുവിച്ചിരുന്നു.

എം.എല്‍.എമാരെ അുയാഗ്യരാക്കിയ സ്​പീക്കറുടെ തീരുമാനം ഇന്ദിര ബാനര്‍ജി ശരി വെച്ചപ്പോള്‍ എം.എല്‍.എമാര്‍ക്ക്​ അനുകൂലമായ വിധിയാണ്​ എം. സുന്ദറില്‍ നിന്ന്​ ഉണ്ടായത്​. ഇതേ തുടര്‍ന്ന്​​ കേസ്​ വിപുലമായ ബഞ്ചി​​െന്‍റ പരിഗണനക്കു വിടുകയായിരുന്നു​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *