ജയം സ്വന്തമാക്കി സിന്ധുവും സൈനയും, മലേഷ്യ ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍

ജപ്പാന്റെ അയ ഒഹോരിയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ പിവി സിന്ധു മലേഷ്യ ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍. 26-24, 21-15 എന്ന സ്കോറിനാണ് സിന്ധുവിന്റെ ജയം. 45 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യന്‍ ഒന്നാം നമ്ബര്‍ താരത്തിന്റെ വിജയം. ആദ്യ റൗണ്ടില്‍ സിന്ധുവിന്റെ പൊരുതി നേടിയ വിജയമാണ്. ഒന്നാം ഗെയിം 26-24 എന്ന സ്കോറിനാണ് സിന്ധു വിജയിച്ചത്. രണ്ടാം ഗെയിം അനായാസ സ്കോറായ 21-15നു താരം നേടി.

ഇന്നലെ നടന്ന മത്സരത്തില്‍ സൈന നെഹ്‍വാലും തന്റെ ആദ്യ റൗണ്ട് മത്സരം അനായാസം വിജയിച്ചിരുന്നു. 21-12, 21-16 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. യിപ് പുയി യിനിനെയാണ് സൈന പരാജയപ്പെടുത്തിയത്. അടുത്ത റൗണ്ടില്‍ ജപ്പാന്റെ രണ്ടാം സീഡ് അകാനെ യമാഗൂച്ചിയാണ് സൈനയുടെ എതിരാളി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *