നാളേയ്‌ക്കൊരു മരം’ പദ്ധതി ഉദ്ഘാടനം


മുതുകുളം: ‘നാളേയ്‌ക്കൊരു മരം’ പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം കണ്ടല്ലൂര്‍ പുതിയവിള കൊപ്പാറേത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് രാജേന്ദ്രന്‍ അക്ഷര അധ്യക്ഷനായി. ശാന്തിഗിരി ആശ്രമവും ഗ്രീന്‍ ഗ്ലോബ് വളന്റിയേഴ്‌സും മമ്മൂട്ടി ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്ന് വനംവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.സ്‌കൂള്‍ മാനേജര്‍ പി. ചന്ദ്രമോഹന്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ബി. ഉഷാകുമാരി, ശാന്തിഗിരി ആശ്രമം കോ-ഓര്‍ഡിനേറ്റര്‍മാരായ അഡ്വ. ബിജു സി., സുപ്രിയ ഉല്ലാസ്, സ്റ്റാഫ് സെക്രട്ടറി കെ. അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Sharing is Caring