കൊക്കെയിനുമായി യുവഎന്‍ജിനീയര്‍മാര്‍ പിടിയില്‍


  തൃപ്പൂണിത്തുറ:  കൊക്കെയിനും നാവില്‍ പതിക്കുന്ന 14 എല്‍.എസ്.ഡി. സ്റ്റാമ്പുകളും കഞ്ചാവുമുള്‍പ്പെടെയുള്ള ലഹരിമരുന്നുകളുമായി രണ്ട് യുവ എന്‍ജിനീയര്‍മാര്‍ പിടിയില്‍. തൃശ്ശൂര്‍ ഒല്ലൂര്‍ കോനിക്കര വൈലോത്ത് പറമ്പില്‍ നിധിന്‍ ഗോപാലകൃഷ്ണന്‍ (24), തൃശ്ശൂര്‍ കേച്ചേരി നെല്ലിക്കുന്ന് വലിയവീട്ടില്‍ മുന്ന സണ്ണി (24) എന്നിവരെയാണ് തൃക്കാക്കര അസി. കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍, തൃപ്പൂണിത്തുറ സി.ഐ. ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.




Sharing is Caring