നാളെ ചെറിയ പെരുന്നാൾ, മാംസവില്പനശാലകൾക്കു ഇന്ന് ലോക്ക്ഡൗണിൽ ഇളവ്

റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വ്യാഴാഴ്ച ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഇത്തവണ നമസ്‌കാരം വീട്ടില്‍ വച്ച്‌ നിര്‍വഹിക്കണം. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ വീടുകളിലെ സന്ദര്‍ശനം ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.

ചെറിയ പെരുന്നാള്‍ പ്രമാണിച്ച്‌ ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ചെറിയ ഇളവ് നല്‍കിയിട്ടുണ്ട്. മാംസ വില്‍പന ശാലകള്‍ക്ക് ബുധനാഴ്ച രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *