നാല് വര്‍ഷത്തിന് ശേഷം വീണ്ടും റേഷന്‍ കാര്‍ഡിന്​ അപേക്ഷ സ്വീകരിക്കുന്നു


നാ​ല് വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡി​ന്​ അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ന്‍ ന​ട​പ​ടി. ജൂ​ണ്‍ 25 മു​ത​ല്‍ താ​ലൂ​ക്ക് സ​ൈ​പ്ല ഓ​ഫി​സ്, സി​റ്റി റേ​ഷ​നി​ങ് ഓ​ഫി​സു​ക​ള്‍ മു​ഖേ​ന റേ​ഷ​ന്‍ കാ​ര്‍​ഡ് സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സി​വി​ല്‍​സ​ൈ​പ്ല​സ് ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി. പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡി​ന്, കാ​ര്‍​ഡ് മ​റ്റൊ​രു താ​ലൂ​ക്കി​ലേ​ക്ക് മാ​റ്റാ​ന്‍, കാ​ര്‍​ഡി​ലെ അം​ഗ​ങ്ങ​ളെ മ​റ്റൊ​രു താ​ലൂ​ക്കി​ലേ​ക്ക് മാ​റ്റാ​ന്‍, പു​തി​യ അം​ഗ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍, ഡ്യൂ​പ്ലി​ക്കേ​റ്റ് കാ​ര്‍​ഡി​ന്, തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തു​ന്ന​തി​ന്, കാ​ര്‍​ഡി​ലെ അം​ഗ​ങ്ങ​ളെ മ​റ്റൊ​രു സം​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റാ​ന്‍, കാ​ര്‍​ഡ് മ​റ്റൊ​രു സം​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റാ​ന്‍ എ​ന്നി​ങ്ങ​നെ​യാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക.


നാ​ല് വ​ര്‍​ഷ​മാ​യി പു​തി​യ കാ​ര്‍​ഡു​ക​ള്‍​ക്കും വി​ഭ​ജ​ന​ങ്ങ​ള്‍​ക്കും അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ല്‍ വ​ന്‍ ജ​ന​ത്തി​ര​ക്ക് ഉ​ണ്ടാ​യേ​ക്കു​മെ​ന്നും അ​ത് ഒ​ഴി​വാ​ക്കേ​ണ്ട​ത് താ​ലൂ​ക്ക്, സി​റ്റി റേ​ഷ​നി​ങ് ഓ​ഫി​സ​ര്‍​മാ​രു​ടെ ചു​മ​ത​ല​യാ​ണെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. അ​പേ​ക്ഷ ഫോ​റ​ങ്ങ​ള്‍ www.civilsupplieskerala.gov.in എ​ന്ന വെ​ബ്​ സൈ​റ്റി​ല്‍ ല​ഭി​ക്കും. ഇ​തി​​െന്‍റ മാ​തൃ​ക റേ​ഷ​ന്‍ ഡി​പ്പോ​ക​ള്‍, പ​ഞ്ചാ​യ​ത്ത് ഓ​ഫി​സു​ക​ള്‍, വി​ല്ലേ​ജ് ഓ​ഫി​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. അ​പേ​ക്ഷ ഫോ​റ​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ന്‍ താ​ലൂ​ക്കു​ക​ളി​ല്‍ ഫ്ര​ണ്ട് ഓ​ഫി​സ് സൗ​ക​ര്യ​മേ​ര്‍​പ്പെ​ടു​ത്തും.


പു​തി​യ കാ​ര്‍​ഡി​നു​ള്ള അ​പേ​ക്ഷ​ക്കൊ​പ്പം കാ​ര്‍​ഡു​ട​മ​യു​ടെ ര​ണ്ട് പാ​സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ വേ​ണം. ഒ​രു ഫോ​ട്ടോ അ​പേ​ക്ഷ​യി​ലെ നി​ര്‍​ദി​ഷ്​​ട സ്ഥ​ല​ത്ത് ഒ​ട്ടി​ച്ച്‌ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. പ​രി​ശോ​ധ​ന സ​മ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ധാ​ര്‍/​തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ പ​രി​ശോ​ധി​ച്ച്‌ ഫോ​ട്ടോ​യു​ടെ സ​ത്യ​സ​ന്ധ​ത ഉ​റ​പ്പ് വ​രു​ത്തും. അ​പേ​ക്ഷ​ക്കൊ​പ്പം റേ​ഷ​ന്‍ കാ​ര്‍​ഡി​​െന്‍റ ആ​വ​ശ്യ​മി​ല്ല. മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി അ​റി​യി​പ്പ് ല​ഭി​ക്കു​മ്ബോ​ള്‍ കാ​ര്‍​ഡ്​ ഹാ​ജ​രാ​ക്കി​യാ​ല്‍ മ​തി. അ​തേ​സ​മ​യം, 2016ല്‍ ​പു​തു​ക്കി​യ റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ളു​ടെ വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത ഇ​നി​യും പൂ​ര്‍​ണ​മാ​യും പ​രി​ഹ​രി​ക്കാ​നാ​യി​ട്ടി​ല്ല.



Sharing is Caring