നാലു മാസം കൊണ്ട് സൗദി പുറത്താക്കിയത് 39000 പാക്കിസ്ഥാനികളെ

കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ സൗദി അറേബ്യ പുറത്താക്കിയത് 39,000 പാക്കിസ്ഥാനികളെ, അതും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും വിസ ചട്ട ലംഘനങ്ങള്‍ക്കും. രാജ്യത്തെത്തുന്ന പാക്കിസ്ഥാനികളുടെ വിസ കര്‍ശനമായി പരിശോധിക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാക്കിസ്ഥാനികളില്‍ ഐഎസ് അനുഭാവമുള്ളവരുണ്ടോയെന്ന് നിരീക്ഷിക്കാനും അധികൃതര്‍ ഉത്തരവ് നല്‍കി.

വിസ ചട്ട ലംഘനങ്ങള്‍ക്കു പുറമേ നിരവധി പാക്കിസ്ഥാനികള്‍ ഐഎസുമായി ബന്ധപ്പെടുകയും ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നുമുണ്ട്. ഇത് സൗദി അധികൃതര്‍ക്കുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. മയക്കുമരുന്ന് കടത്ത്, മോഷണം, വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തല്‍, അക്രമങ്ങള്‍ തുടങ്ങിയവയിലും പാക്കിസ്ഥാനികള്‍ക്ക് വലിയ പങ്കുണ്ട്. സുരക്ഷാ അധികൃതര്‍ പറഞ്ഞു.

സൗദി അധികൃതര്‍ തങ്ങളുടെ ആശങ്ക പാക്ക് അധികൃതരെയും അറിയിച്ചുകഴിഞ്ഞു. സൗദിയിലേക്ക് വരുന്ന പാക്കിസ്ഥാനികളുടെ മത, രാഷ്ട്രീയ ചായ്‌വ് ഇരുരാജ്യങ്ങളും അറിയേണ്ടതുണ്ട്. പാക്ക് സുരക്ഷാ സമിതി മേധാവി അബ്ദുള്ള അല്‍ സദൗന്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ഭീകരതയുടെ രാജ്യമാണ്.

താലിബാന്‍ ഭീകരത ഉടലെടുത്തതു തന്നെ പാക്കിസ്ഥാനിലാണ്. അദ്ദേഹം പറഞ്ഞു.ഭീകരബന്ധമുണ്ടെന്ന സംശയത്തില്‍ 82 പാക്കിസ്ഥാനികളെ തടങ്കലിലാക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Y

Spread the love

Leave a Reply

Your email address will not be published. Required fields are marked *