നസ്രിയ തെലുങ്കിലേക്ക്;അരങ്ങേറ്റം നാനിയുടെ നായികയായി

ഇടവേളക്ക് ശേഷം യുവനടി നസ്രിയ നസീം സിനിമയില്‍ സജീവമാകുന്നു. മണിയറയിലെ അശോകനിലെ അതിഥി വേഷത്തിന് ശേഷം ഇത്തവണ തെലുങ്കിലേക്ക് പോകാനൊരുങ്ങുകയാണ് നസ്രിയ. നാനിയുടെ നായികയായിട്ടാണ് നടി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നത്.നസ്രിയ തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ‘എന്‍റെ അടുത്ത ചിത്രം.. ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയാണ്. ഈ ടീമിനൊപ്പം പ്രവർത്തിക്കുന്നതിൽ വളരെയധികം ആവേശത്തിലാണ്’ നസ്രിയ കുറിക്കുന്നു.

വിവേക് ​​ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നസ്രിയ നാനിയുടെ നായികയാകുന്നത്. മ്യൂസിക്കൽ റൊമാന്‍റിക് കോമഡി ചിത്രമായാണ് ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ പേര് പ്രഖ്യാപിക്കുന്നതിനായി നവംബർ 21ന് ഒരു ‘കർട്ടൻ റെയ്‌സർ’ അണിയറപ്രവർത്തകർ നാനിയെയും നസ്രിയയെയും ‘ഡ്രീം കോംബോ’ എന്ന് വിശേഷിപ്പിച്ചാണ് വിവേക് ​​ആത്രേയ ചിത്രം പ്രഖ്യാപിച്ചത്. ‘ഈ ദീപാവലിക്ക് ഞങ്ങളുടെ തെലുങ്ക് ചലച്ചിത്ര കുടുംബത്തിന് ഒരു പുതിയഅതിഥി ഉണ്ട്, നമുക്ക് നസ്രിയ ഫഹദിനെ സ്വാഗതം ചെയ്യാം’ എന്നാണ് വിവേക് ആത്രേയ കുറിച്ചിരിക്കുന്നത്.പങ്കുവയ്ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *