നഴ്‌സുമാരുടെ സ​മ​രം:ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ച പ​രാ​ജ​യ​പ്പെ​ട്ടു ; സര്‍ക്കാര്‍ ഇടപെടുന്നു

കൊ​ച്ചി: ചൊ​വ്വാ​ഴ്ച മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രു​മാ​യി സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. ന​ഴ്സു​മാ​രു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ഇ​ന്ന് ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യാ​ണ് തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞ​ത്. ഇ​തേ​തുടര്‍​ന്നു സ​ര്‍​ക്കാ​ര്‍ ചൊ​വ്വാ​ഴ്ച വീ​ണ്ടും പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തും.

ക​ഴി​ഞ്ഞ വ​ര്‍​ഷം സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന അ​ടി​സ്ഥാ​ന ശ​ന്പ​ളം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ന​ഴ്സു​മാ​രു​ടെ സ​മ​രം. ഈ ​മാ​സം മു​ത​ല്‍ അ​ടി​സ്ഥാ​ന ശ​ന്പ​ളം ന​ല്‍​കു​ന്ന ആ​ശു​പ​ത്രി​ക​ളെ സ​മ​ര​ത്തി​ല്‍​നി​ന്നു ഒ​ഴി​വാ​ക്കു​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം യു​എ​ന്‍​എ പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞി​രു​ന്നു.

ഹൈ​ക്കോ​ട​തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​രം താ​ത്കാ​ലി​ക​മാ​യി വി​ല​ക്കി​യ​തി​നെ തു​ട​ര്‍​ന്നു ചൊ​വ്വാ​ഴ്ച മു​ത​ല്‍ ന​ഴ്സു​മാ​ര്‍ കൂ​ട്ട അ​വ​ധി​യെ​ടു​ത്ത് പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്. സം​സ്ഥാ​ന​ത്തെ 457 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന 62,000-ത്തോ​ളം ന​ഴ്സു​മാ​ര്‍ അ​വ​ധി​യെ​ടു​ത്ത് ജോ​ലി​യി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *