കുട്ടികള്‍ വാഹനമോടിച്ചതിന് ഹൈദരാബാദില്‍ മാതാപിതാക്കള്‍ക്ക് ജയില്‍ശിക്ഷ


തെലങ്കാന: പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ വാഹനമോടിച്ചതിന് മാതാപിതാക്കള്‍ക്ക് തടവുശിക്ഷ. ഹൈദരാബാദിലെ സ്പെഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പത്ത് മാതാപിതാക്കള്‍ക്ക് ജയില്‍ശിക്ഷ വിധിച്ചത്. മോട്ടോര്‍വാഹന നിയമം സെക്ഷന്‍ 180 പ്രകാരം 500 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.


നേരത്തെ വാഹനമോടിച്ച് പിടിയിലായ 14 വയസുകാരന് ജുവനൈല്‍ ഹോമില്‍ ഒരു ദിവസത്തെ തടവിനും കോടതി ശിക്ഷിച്ചിരുന്നു. ശിക്ഷിക്കപ്പെട്ടവരുടെ വാഹനങ്ങളും കണ്ടുകെട്ടി. മാത്രമല്ല ശിക്ഷിക്കപ്പെട്ട മാതാപിതാക്കളും കുട്ടികളും ട്രാഫിക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു ദിവസത്തെ കൗണ്‍സിലിങ് ക്ലാസിന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം പ്രായപൂര്‍ത്തിയാകാത്തവരുണ്ടാക്കിയ വാഹനാപകടത്തില്‍ നിരവധി പേര്‍ മരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.




Sharing is Caring