നഴ്സുമാരുടെ ശമ്പളവര്‍ധന: ചര്‍ച്ച പരാജയം, ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാരം


സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ചര്‍ച്ച പരാജയം. ലേബര്‍ കമ്മിഷണര്‍ കെ. ബിജുവിന്റെ നേതൃത്വത്തിലുളള സമിതിയാണ് ചൊവ്വാഴ്ച അസോസിയേഷനുകളുമായി ചര്‍ച്ചനടത്തിയത്. അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം വര്‍ധനവാണ് നഴ്സുമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 35 ശതമാനത്തില്‍ കൂടുതല്‍ വര്‍ധനവ് അനുവദിക്കാനാകില്ലെന്ന നിലപാട് മാനേജ്മെന്റുകളും സ്വീകരിച്ചതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.


തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ തുടര്‍ചര്‍ച്ച നടത്താന്‍ പിന്നീട് തീരുമാനിച്ചു. അതുവരെ, ആശുപത്രികളില്‍ പണിമുടക്ക് അടക്കമുള്ള സമരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് നഴ്സുമാരുടെ അസോസിയേഷന്‍ വ്യക്തമാക്കി. എന്നാല്‍, ബുധനാഴ്ച സെക്രട്ടേറിയറ്റിനുമുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ അറിയിച്ചു.




Sharing is Caring