ഖത്തർ റിയാൽ സ്വീകരിക്കുന്നില്ല,പ്രവാസികൾ ദുരിതത്തിൽ


കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും ഖത്തര്‍ റിയാലിനുള്ള അയിത്തം തുടരുന്നു. വിമാനത്താവളങ്ങളിലെ വിനിമയ കൗണ്ടറുകളിലും ഡ്യൂട്ടിപെയ്ഡ് ഷോപ്പുകളിലും ചില വിമാനക്കമ്പനികളിലുമാണ് കറന്‍സി മാറ്റത്തിനു നിരോധനമെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ വിനിമയത്തിന് നിയന്ത്രണങ്ങളൊന്നുമില്ലെന്ന നിലപാടാണ് ബന്ധപ്പെട്ട ബാങ്കുകള്‍ സ്വീകരിക്കുന്നത്.


കഴിഞ്ഞ ദിവസം ഖത്തറില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ യാത്രക്കാരന് സ്റ്റേറ്റ് ബാങ്കിന്റെ കൗണ്ടറില്‍ നിന്ന് പണം മാറ്റി നല്‍കിയില്ല. അടുത്തുള്ള ഫെഡറല്‍ ബാങ്ക് കൗണ്ടറില്‍ നിന്നാണ് ഇദ്ദേഹത്തിന് പണം മാറിക്കിട്ടിയത്. ഇതു സംബന്ധിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ട്വിറ്ററിലൂടെ ഇദ്ദേഹം പരാതിയും നല്‍കിയിട്ടുണ്ട്.




Sharing is Caring