‘അമ്മ’ മൗനം വെടിഞ്ഞു..; കോടതിയിലിരിക്കുന്ന കേസ് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് ഇന്നസെന്റ്


കൊച്ചി: ഇന്ന് ചേരാനിരിക്കുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് അമ്മ പ്രസിഡന്റും നടനും എംപിയുമായ ഇന്നസെന്റ് പറഞ്ഞു. കോടതിയിലിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല. കേസില്‍ അന്വേഷണം നന്നായി നടക്കുന്നുണ്ട്. നടിയുടെ പേര് പരസ്യമായി പറഞ്ഞവര്‍ക്കെതിരെ ഒന്നും പ്രതികരിക്കാനില്ല. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും അവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മാധ്യമ വിചാരണയ്ക്കില്ലെന്ന് ദിലീപ് വ്യക്തമാക്കി. എനിക്ക് പറയാനുള്ളത് പോലീസിനോടും കോടതിയോടും ഞാന്‍ പറഞ്ഞോളാം. എന്നെ പ്രതിയാക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. അതൊന്നും നടക്കാന്‍ പോകുന്നില്ല. ആലുവ പോലീസ് ക്ലബിലേക്ക് മൊഴി നല്‍കാന്‍ പോകുന്നതിന് മുന്‍പ് ദിലീപ് പറഞ്ഞു. നാദിര്‍ഷയും മൊഴി നല്‍കാന്‍ എത്തിയിട്ടുണ്ട്. ബ്ലാക്ക്‌മെയിലിങ് സംബന്ധിച്ച് ദിലീപ് നല്‍കിയ പരാതിയിലാണ് പോലീസ് ദിലീപിന്റെ മൊഴിയെടുക്കുന്നത്.




Sharing is Caring