നയതന്ത്ര ചാനല്‍ വഴി ജൂണിലും സ്വര്‍ണമെത്തി, കടത്തിയത് 27 കിലോ സ്വര്‍ണം, ബാഗ് വിമാനത്താവളത്തില്‍ നിന്ന് കെെപറ്റിയത് സരിത്ത്

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി കഴിഞ്ഞ മാസം കടത്തിയത് 27 കിലോ സ്വര്‍ണം. ജൂണ്‍ 23 ,26 തീയതികളില്‍ നയതന്ത്ര ബാഗ് എത്തിയത് അറ്റാഷെയുടെ പേരിലാണ്. ബാഗ് വിമാനത്താവളത്തില്‍ നിന്ന് കെെപറ്റിയത് സ്വ‌ര്‍ണക്കടത്തില്‍ പിടിയിലായ സരിത്താണ്. ദുബായില്‍ നിന്ന് സ്വര്‍ണം അയച്ചത് ഫെെസല്‍ ഫരീദ് ആണെന്നാണ് വിവരം. സ്വര്‍ണം എത്തിച്ചത് മലപ്പുറം സ്വദേശി റമീസിന് വേണ്ടിയാണെന്നുമാണ് കണ്ടെത്തല്‍.ആദ്യം എത്തിച്ചത് ഒമ്ബത് കിലോ സ്വര്‍ണം. ജൂണ്‍ 26ന് എത്തിച്ചത് 18 കിലോ സ്വര്‍ണമാണ്.

അതേസമയം നയതന്ത്ര ചാനലിലൂടെ സ്വപ്‌ന സുരേഷും സംഘവും കടത്തുന്ന സ്വര്‍ണം ഉപയോഗിച്ചിരുന്നത് ഭീകരവാദ പ്രവര്‍ത്തനത്തിനുള്ള സാമ്ബത്തിക ആവശ്യങ്ങള്‍ക്കെന്ന് എന്‍.ഐ.എ (ദേശീയ അന്വേഷണ ഏജന്‍സി)​ കണ്ടെത്തി. പിടിക്കപ്പെടുന്നതിനു തൊട്ടു മുമ്ബ് രണ്ടു തവണയായി ഇതേ മാര്‍ഗത്തിലൂടെ സംഘം ഒളിപ്പിച്ചുകടത്തിയ 27 കിലോ സ്വര്‍ണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചതായാണ് കണ്ടെത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *