തിരുവനന്തപുരത്ത് വീണ്ടും സ്വര്‍ണവേട്ട; 3പേര്‍ പിടിയില്‍


തിരുവനന്തപുരം:നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസിന്റെ അന്വേഷണം ശക്തമായി തുടരവേ,തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട.


ഇന്നലെ പുലര്‍ച്ചെ ദുബായില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലെത്തിയ മൂന്ന് തമിഴ്നാട് സ്വദേശികളില്‍ നിന്ന് 1.45 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.കുഴമ്ബ് രൂപത്തിലാക്കിയ സ്വര്‍ണം ജീന്‍സിന്റെ വെയ്സ്റ്റ് ബാന്‍ഡില്‍ തുന്നിയ നിലയിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.


കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ എന്‍.പ്രദീപിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ പ്രകാശ് അലക്സ്, എസ്.രാമലക്ഷ്മി,സന്തോഷ് കുമാര്‍ ഇന്‍സ്‌പെക്ടര്‍മാരായ പ്രഭോദ്,ഗോപി പ്രശാന്ത്,സിയാദ് ഹാഷിം,അമാന്‍ ഗ്രോവര്‍, സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടിച്ചത്.



Sharing is Caring