നടു ഇനി ഇന്ത്യയുടെ ‘ആള്‍ ഫോര്‍മാറ്റ് പ്ലെയര്‍’; ടെസ്റ്റ് കളിക്കുന്ന 300ാം ഇന്ത്യന്‍ താരമായി നടരാജന്‍

ആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. പേസര്‍ ടി നടരാജന്‍, സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദര്‍. നാലാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ബൌളിങ്ങ് കോച്ച് ഭാരത് അരുണില്‍ നിന്നാണ് ടി. നടരാജന്‍ ക്യാപ് കൈപറ്റിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന മുന്നൂറാമത്തെ ഇന്ത്യന്‍ താരമായി നടരാജന്‍ മാറി. ബിസിസിഐയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ അരങ്ങേറ്റം കുറിച്ച നടരാജന്‍ ടെസ്റ്റിലും ഇതേ സീരീസില്‍തന്നെ കന്നിയങ്കം കുറിക്കുകയാണ്. വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനില്‍ നിന്നാണ് വാഷിങ്ടണ്‍ സുദര്‍ ക്യാപ് ഏറ്റുവാങ്ങിയത്. ഇന്ത്യയുടെ 301ആം ടെസ്റ്റ് താരമായാണ് സുന്ദറിന്‍റെ അരങ്ങേറ്റം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *