കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങുവില കൂട്ടിയില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്ന് അണ്ണാ ഹസാരെ

കർഷകർക്ക് മുടക്കുമുതലിനേക്കാൾ 50 ശതമാനം അധികം താങ്ങുവില ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് അണ്ണാ ഹസാരെയുടെ കത്ത്. 2018ലെ തന്റെ ഉപവാസ സമരത്തിന്റെ സമയത്ത് സർക്കാർ കർഷകർക്ക് ഇക്കാര്യത്തിൽ വാക്ക് നൽകിയിരുന്നെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല. ഇനിയും അത് ഉറപ്പുവരുത്താൻ സർക്കാറിനായില്ലെങ്കിൽ ജനുവരി അവസാനത്തോടെ താൻ നിരാഹാര സമരത്തിലേക്ക് കടക്കുമെന്നും അണ്ണാ ഹസാരെ കത്തിൽ പറയുന്നു.

”5 തവണ ഈ വിഷയത്തെ ആസ്പദമാക്കി ഞാൻ നിങ്ങളുമായി കാത്തിടപാട് നടത്തി. ഇതുവരെ ഉത്തരമൊന്നും ലഭിക്കാത്തതിന്റെ സാഹചര്യത്തിൽ ഞാൻ നിരാഹാര സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചിരിക്കുകയാണ്.” അണ്ണാ ഹസാരെ കത്തിൽ കുറിച്ചു. ഉപവാസ വേദിയായി രാംലീല മൈതാനി വിട്ടുകിട്ടാനുള്ള ആവശ്യത്തോടും ഇതുവരെ കേന്ദ്രം പ്രതികരിച്ചില്ലായെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *