കൊച്ചി: ചലച്ചിത്രനടി ശ്വേതാ മേനോന്‍ വിവാഹ ആഘോഷങ്ങള്‍ ഉള്‍പ്പെടെ ഇവന്റ് മാനേജ്മെന്റ് രംഗത്തേക്ക് എത്തുന്നു. കോര്‍പ്പറേറ്റ് ഇവന്റുകള്‍, വിവാഹങ്ങള്‍, വിവാഹ പോര്‍ട്ടല്‍ തുടങ്ങിയ സേവനങ്ങളാണ് സാംഗ്വിന്‍ ഇവന്റ്സ് എന്ന സംരംഭത്തിലൂടെ ശ്വേതയും കൂട്ടരും വാഗ്ദാനം ചെയ്യുന്നത്.
വിവാഹ സത്കാരങ്ങള്‍ക്ക് പാചക വിദഗ് ദ്ധന്‍ പഴയിടം മോഹനന്‍ നമ്ബൂതിരിയുടെ മേല്‍നോട്ടത്തില്‍ സാംഗ്വിന്‍ കാറ്ററേഴ്സിന്റെ വിഭവങ്ങളും ലഭിക്കും. മേക്ക് അപ്പ് മാന്‍ എന്‍.ജി റോഷന്‍ (മായാമോഹിനി), കോസ്റ്റ്യൂം ഡിസൈനര്‍ എസ്. സതീശന്‍, സ്റ്റേജ് ഷോ സംഘാടകനായ സുഭാഷ് അഞ്ചല്‍, കാമറാമാന്‍ റോയ് ലോറന്‍സ്, വീഡിയോഗ്രാഫര്‍ റിജാസ് റഹ്മാന്‍ എന്നിവരും ശ്വേതയുടെ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനോട് സഹകരിക്കും.ഇവന്റ് സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്റെ ചുമതല ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും ദൈനംദിന കാര്യങ്ങളുടെ ചുമതല ദുബായിലെ കോശി എബ്രഹാമിനുമാണെന്ന് ശ്വേത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവാര്‍ഡ് നിശകള്‍, ഡീലര്‍ മീറ്റ്, ഫാഷന്‍ ഷോ, സ്റ്റേജ് ഷോ, പ്രദര്‍ശനങ്ങള്‍, ട്രേഡ് ഷോ തുടങ്ങിയവയും ഒരുക്കും.
ശ്രീവത്സന്‍ മേനോന്‍, യദു പഴയിടം, എന്‍.ജി റോഷന്‍, കോശി എബ്രഹാം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.













