നടി പാര്‍വതിക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടി കനി കുസൃതി

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്‍റെ വിവാദ പരാമര്‍ശത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അമ്മയില്‍ നിന്നും രാജിവെച്ച നടി പാര്‍വതിക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടി കനി കുസൃതി. ഇടവേള ബാബുവിന്‍റെ പരാമര്‍ശം വളരെയധികം വേദനിപ്പിക്കുന്നതാണെന്നും വേണമെന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് കുറച്ച് കരുണയോട് കൂടി സംസാരിക്കാമായിരുന്നുവെന്നും കനി കുസൃതി പ്രതികരിച്ചു.

ഇത്രയും സിനിമാനുഭവമുള്ള നടന്‍ അങ്ങനെ പറഞ്ഞത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല, എന്നല്ല പ്രതീക്ഷിക്കുന്നു എന്നുള്ളിടത്ത് കാര്യങ്ങള്‍ എത്തിചേര്‍ന്നിരിക്കുന്നു. കൂടെ ഒരു വിഷമമുള്ള സമയത്ത് ആളുകള്‍ നില്‍ക്കണമെന്നാണല്ലോ ആഗ്രഹം, എന്നിട്ടും എങ്ങനെ ഇന്‍സെന്‍സിറ്റീവായി പറയാന്‍ കഴിഞ്ഞു എന്നതാണ്. പാര്‍വതി തനിക്ക് ഏറെ ബഹുമാനമുള്ള നടിയാണ്. ഉറപ്പായും താന്‍ പാര്‍വതിയോടും അക്രമിക്കപ്പെട്ട നടിയോടും ഒപ്പമാണ്. അതില്‍ സംശയമില്ല. ഇത്തരത്തില്‍ നിലപാട് പറഞ്ഞാല്‍ നഷ്ടപ്പെടുന്ന അവസരങ്ങള്‍ പോകട്ടെയെന്നും അത്തരത്തിലുള്ള കരിയര്‍ വേണ്ടെന്നും കനി കുസൃതി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *