നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന ഉണ്ട്,ദിലീപിനെതിരെ ആരോപണം ഉണ്ടെങ്കിൽ അതും അന്വേഷിക്കണം,നിലപാട് മാറ്റി സംവിധായകൻ കമൽ

കൊച്ചിയില്‍ യുവനടിയെ അക്രമിച്ച കേസില്‍ മുന്‍ നിലപാടുകളില്‍നിന്ന് മലക്കംമറിഞ്ഞ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും രംഗത്ത്.നടിക്കെതിരായ അക്രമത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് സംശയമുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും ഇന്നലെ ‘മീഡിയാ വണ്‍’ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. കേസില്‍ ദിലീപുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കില്‍ അതും അന്വേഷിക്കണം. ചില മാദ്ധ്യമങ്ങള്‍ ടാര്‍ജറ്റ് ചെയ്‌തെന്ന് തോന്നിയപ്പോഴാണ് താന്‍ നേരത്തെ ദിലീപിനെ പിന്തുണച്ചതെന്നും കമല്‍ ചൂണ്ടിക്കാട്ടി.

നേരത്തെ ഇക്കാര്യത്തില്‍ മാദ്ധ്യമങ്ങള്‍ അമിത ആവേശംകാട്ടുകയാണെന്നും ദിലീപിനെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിടുകയാണെന്നും കമല്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെയും കമല്‍ രംഗത്തത്തെി. ‘നടിക്കെതിരായ അക്രമകേസുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനവികാരം മാനിക്കേണ്ടിയിരുന്നു. നടിക്ക് നീതിയുറപ്പാക്കാനുള്ള പ്രതിഷേധ കൂട്ടായ്മകളെ പിന്തുണക്കും. സംഭവശേഷം നടി കാണിച്ച ധൈര്യം എല്ലാവര്‍ക്കും മാതൃകയാണ്’ കമല്‍ ചൂണ്ടിക്കാട്ടി.

ആര്‍ക്കെതിരെയും ഏത് തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടെങ്കിലും അന്വേഷിക്കണം. സിനിമയില്‍ ക്രിമിനലുകള്‍ കടന്നുകയറിയിട്ടുണ്ടെന്ന് താനാണ് ആദ്യം പറഞ്ഞത്. അപ്പോള്‍ ആ രീതിയില്‍ ഒരു ഗൂഢാലോചന നടിക്കെതിരായ അക്രമത്തില്‍ ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കമല്‍ കൂട്ടിചേര്‍ത്തു.നടിമാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുതെന്ന സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ നിലപാടിനെതിരെയും കമല്‍ രംഗത്തത്തെി. അമ്മയുടെ നിലപാട് ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. ഒരു സംഘടനയും പറയാന്‍ പാടില്ലാത്തതായിരുന്നു അമ്മയുടെ പ്രതികരണമെന്നും കമല്‍ തുറന്നടിച്ചു.

സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലന്നെ നടന്‍ പ്രഥ്വീരാജിന്റെ നിലപാട് പ്രംശസനീയമാണ്. നിലപാടുകള്‍ എടുക്കാനും അഭിപ്രായങ്ങള്‍ തുറന്നുപറയാനും ധൈര്യം കാണിച്ചിട്ടുള്ള ഒരു നടന്‍ ഈ കാലഘട്ടത്തിലുണ്ടെങ്കില്‍ അത് പ്രഥ്വീരാജാണ്. മുന്‍കാലങ്ങള്‍ തിലകനെ പോലുള്ളവര്‍ കാര്യങ്ങള്‍ വെട്ടിതുറന്നു പറഞ്ഞിട്ടുണ്ട്. പൃഥീരാജിനെ സൂപ്പര്‍ താരങ്ങളടക്കം എല്ലാ അഭിനേതാക്കളും മാതൃകയാക്കണമെന്നും കമല്‍ തുറന്നടിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *