‘കശ്മീരിന് സ്വാതന്ത്ര്യം’ ജെ.എന്‍.യുവില്‍ ഡി.എസ്.യുവിന്റെ പേരില്‍ പോസ്റ്റര്‍

ന്യൂഡല്‍ഹി: കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി കാമ്പസില്‍ പോസ്റ്റര്‍. തീവ്രഇടതുപക്ഷ സംഘടനയായ ഡി.എസ്.യുവിന്റെ (ഡമോക്രാറ്റിക് സ്റ്റുഡന്റ്്‌സ് യൂനിയന്‍) പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ‘കശ്മീരിന് സ്വാതന്ത്ര്യം ഫലസ്തീന് സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം’ എന്നീ വാക്കുകളാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. പോസ്റ്റര്‍ നീക്കം ചെയ്തതായി യൂനിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു.
സ്്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ഥികളാണ് പോസ്റ്റര്‍ ആദ്യം കണ്ടത്.
കഴിഞ്ഞ വര്‍ഷം ക്യാംപസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ച ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ ഈ ഡി.എസ്.യുവിലെ അംഗങ്ങളായിരുന്നു. 2016 ഫെബ്രുവരി 9ന് സംഘടിപ്പിച്ച യോഗത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള ചുമത്തിയിരു
ന്നു.
അതേസമയം, പോസ്റ്റര്‍ മൂന്നു ദിവസമായി ഇവിടെയുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഡി.എസ്.യുവിന്റെ പേര
രില്‍ ഇത്തരം പോസ്റ്ററുകള്‍ കാണുന്നതില്‍ ആശ്ചര്യമില്ലെന്നാണ് വിദ്യാര്‍ഥികളുടെ പക്ഷം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *