നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുവാദം നല്‍കാനായി അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്കി.
ഗായിക റിമി ടോമിയുടെ ഉള്‍പ്പെടെ നാല് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് കോടതിയില്‍ പൊലിസ് അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചത്. 164ാം വകുപ്പ് പ്രകാരമാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുക.

കേസുമായി ബന്ധപ്പെട്ട് റിമി ടോമിയെ അന്വേഷണസംഘം നേരത്തേ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ജൂലൈ 27നായിരുന്നു ഇത്. എന്നാല്‍ വാര്‍ത്തയ്ക്ക് പിന്നാലെ മാധ്യമങ്ങളെ അഭിമുഖീകരിച്ച റിമി ടോമി തനിക്ക് ദിലീപുമായോ കാവ്യ മാധവനുമായോ സാമ്പത്തിക ഇടപാടില്ലെന്ന് വ്യക്തമാക്കിയിരുന്നു.













