നടിയെ ആക്രമിച്ച കേസ്; പൊലീസുകാരനെ അറസ്റ്റ് ചെയ്തു


നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസുകാരനെ അറസ്റ്റ് ചെയ്തു. കളമശ്ശേരി പൊലീസ് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനെയാണ് അറസ്റ്റ് ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പതിനാലാം പ്രതിയാണ് ഇയാള്‍.
പള്‍സര്‍ സുനിക്ക് ദീലീപുമായി ബന്ധപ്പെടാന്‍ അവസമൊരുക്കിയതിനാണ് പൊലീസുകാരനെ അറസ്റ്റ് ചെയ്തത്. സുനിയുടെ ശബ്ദം റെക്കോഡ് ചെയ്ത് ദിലീപിന് അയച്ചുകൊടുക്കാന്‍ അനീഷ് ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. കാവ്യയുടെ വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയിലേക്ക് മൂന്ന് വട്ടം അനീഷ് ഫോണ്‍ ചെയ്തു.
പള്‍സര്‍ സുനിയുടെ മൊഴിയിലും അനീഷിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുണ്ടായിരുന്നു. കാവല്‍ നിന്നപ്പോള്‍ ആക്രമത്തിന് പിന്നില്‍ ദിലീപാണെന്ന് സുനി അനീഷിനോട് പറഞ്ഞു. അറസ്റ്റ് ചെയ്ത ശേഷം അനീഷിനെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.




Sharing is Caring