നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സുനി കാണിച്ചു; ദിലീപിനെ കുരുക്കിലാക്കിചാര്‍ളിയുടെ രഹസ്യമൊഴി


കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഏഴാം പ്രതി ചാര്‍ളിയെ മാപ്പ് സാക്ഷിയാക്കും. സംഭവത്തില്‍ ദിലീപിന്റെ പങ്ക് സംബന്ധിച്ച് ചാര്‍ളിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
നടിയെ ആക്രമിച്ചതില്‍ ദിലീപിന്റെ പങ്ക് സംബന്ധിച്ച് ഏഴു പ്രതി ചാര്‍ളിയുടെ രഹസ്യമൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മജിസ്‌ട്രേറ്റിന് മുമ്ബാകെയാണ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരമായിരുന്നു നടപടി.
കേസില്‍ ചാര്‍ളിയെ മാപ്പ് സാക്ഷിയാക്കും. ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടിയെ ആക്രമിച്ചതെന്ന് പള്‍സര്‍ സുനി പറഞ്ഞതായി ചാര്‍ളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയവെയാണ് സുനി ക്വട്ടേഷന്‍ സംബന്ധിച്ച് ചാര്‍ളിയോട് വെളിപ്പെടുത്തിയത്. സംഭവം നടന്ന് മൂന്നാം ദിവസമാണ് സുനി ഇക്കാര്യം പറഞ്ഞത്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ തന്നെ കാണിച്ചതായും ചാര്‍ളി വെളിപ്പെടുത്തിയിട്ടുണ്ട്. സുനിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് കേസില്‍ ചാര്‍ളിയെ പ്രതി ചേര്‍ത്തത്.




Sharing is Caring