നടിയെ ആക്രമിക്കാൻ നിർദേശം നൽകിയ മാഡം താനല്ലെന്ന് സരിതാ നായർ,ആക്രമിക്കപ്പെട്ട നടി ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചു


കൊച്ചിയിൽ നടി ആക്രമണത്തിനിരയായ സംഭവത്തിൽ ഒരു “മാഡം” ഉണ്ടെന്ന വെളിപ്പെടുത്തൽ വന്നത് സരിത എസ് നായരുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ തന്നോട് പറഞ്ഞുവെന്ന് പറയുന്ന ഒരു മാഡത്തിന്‍റെ കാര്യം ദിലീപ് മൊ‍ഴിയായി നൽകി എന്ന വാർത്ത വന്നപ്പോ‍ഴാണ്.ഫെനി വന്നതോടെ സ്വാഭാവികമായി പലരും സരിതയെ സംശയിച്ചു.എന്നാൽ ആ മാഡം തനല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സരിത.


ഫെനിയുമായി തനിക്കിപ്പോൾ ഒരു ബന്ധവുമില്ല.നേരത്തെ അഭിഭാഷകനും കക്ഷിയും തമ്മിലുളള ബന്ധമാണ് ഉണ്ടായിരുന്നത്.ഫെനിയുടേത് ഒരു പ്രൊഫഷണൽ ഇടപെടൽ മാത്രമാണെന്നാണ് തോന്നുന്നത്.


നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തന്‍റെ നിലപാട് നടിക്കൊപ്പമാണ്.ആ കുട്ടി ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചുവെന്നാണ് മനസിലാക്കുന്നതെന്നും സരിത പറഞ്ഞു.



Sharing is Caring