കേന്ദ്ര സർക്കാരിന്‍റെ ലക്ഷ്യം ശുദ്ധീകരണമെന്ന് മോദി

ഇന്ത്യയെ ശുദ്ധമാക്കിയ ‘സ്വച്ഛ് ഭാരത്’ പദ്ധതിക്കു ശേഷം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരക്ക്, സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതിനു പിന്നാലെയാണ് സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി വ്യക്തമാക്കിയത്. ലളിതവും കൂടുതല്‍ മികവുറ്റതുമായ പുതിയ നികുതി സംവിധാനം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയൊരു തുടക്കമാണ് സമ്മാനിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ (ഐസിഎഐ)യുടെ സ്ഥാപകദിനത്തോട് അനുബന്ധിച്ച് ഡല്‍ഹി ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

ജിഎസ്ടി ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാവിധ പിന്തുണയും നല്‍കണമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിന് ആളുകള്‍ രോഗികളായി മാറണമെന്ന് ഡോക്ടര്‍മാര്‍ ആഗ്രഹിക്കാത്തതുപോലെ, സമൂഹത്തിന്റെ ‘സാമ്പത്തിക ആരോഗ്യം’ ഏറ്റവും സുരക്ഷിതമാക്കുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *