നടിക്കൊപ്പം ഔദ്യോഗിക വാഹനത്തിൽ,ജയിൽ ഡിഐജിക്ക് താക്കീത്


ഔദ്യോഗിക വാഹനത്തിൽ സീരിയൽ നടിക്കൊപ്പം യാത്ര ചെയ്തുവെന്ന പരാതിയിൽ ജയിൽ വകുപ്പ് ദക്ഷിണ മേഖലാ ഡിഐജി ബി പ്രദീപിനെ താക്കീത് ചെയ്തു.ഡിഐജിക്ക് വീ‍ഴ്ച പറ്റിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി.


നടി പിതാവിനൊപ്പമാണ് ഔദ്യോഗിക വാഹനത്തിൽ സഞ്ചരിച്ചത്.ഇവർ പത്തനംതിട്ടയിൽ ഒരു ജയിൽ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.ജയിലിൽ നടന്ന പരിപാടിക്കാണ് കൊണ്ടു പോയതെങ്കിലും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്നാണ് റിപ്പോർട്ട്.ജയിൽ ഐജി ഗോപകുമാറാണ് അന്വേഷണം നടത്തിയത്.


മാർച്ച് 17ന് നടിയേയും കൂട്ടി ജയിൽ ഡിഐജി ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്തുവെന്നാണ് പരാതി.ഈ സമയം ഇവര്‍ക്കൊപ്പം ഡ്രൈവര്‍ മാത്രമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും ആരോപണമുണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ജയില്‍ മേധാവി ആര്‍. ശ്രീലേഖയാണ് അന്വേഷണം പ്രഖ്യാപിച്ചത്.



Sharing is Caring