നടന്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം “പണി “ആഗസ്റ്റ് 23ന് തിയേറ്ററുകളിലേക്ക്


നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിക്കുന്ന പണി സിനിമ ആഗസ്റ്റ് 23 തിയേറ്ററുകളില്‍ എത്തുന്നു.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണിപ്പോള്‍. ചിത്രത്തില്‍ ഗിരി എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്.


നായകനായ ഗിരി തോക്കേന്തി നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തില്‍ നായികയായി എത്തുന്നത് അഭിനയയാണ്.


തമിഴ് ചിത്രം നാടോടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഭിനയ. ചിത്രത്തില്‍ മുന്‍ ബിഗ് ബോസ് താരങ്ങളായ സാഗര്‍, ജുനൈസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയെ കുറിച്ച്‌ സംസാരിക്കാന്‍ കഴിഞ്ഞ സീസണില്‍ ജോജു ജോര്‍ജും ടീമും ബിഗ്‌ബോസില്‍ എത്തിയിരുന്നു.



Sharing is Caring