കഴിഞ്ഞ സീസണിൽ അത്‌ലറ്റികോ ഡി കൊൽക്കത്തക്ക് വേണ്ടി ബൂട്ടണിഞ്ഞ തമിഴ്‌നാട് താരം നല്ലപ്പൻ മോഹൻരാജ് ഇത്തവണ ചെന്നൈയിൻ എഫ്‌സിക്ക് കളിക്കും. 2015-ൽ അത്‌ലറ്റികോക്ക് വേണ്ടി അഞ്ച് മത്സരങ്ങളിൽ കളിച്ച ലെഫ്റ്റ് സ്‌റ്റോപ്പർ ബാക്കായ നല്ലപ്പൻ ഒരു ഗോളും നേടിയിട്ടുണ്ട്.
കഴിഞ്ഞ ഐ ലീഗിൽ വായ്പാ അടിസ്ഥാനത്തിൽ ഭാരത് എഫ്‌സിക്കായി 11 കളികളിൽ മൈതാനത്തിറങ്ങി. 2011 മുതൽ ഇന്ത്യൻ ദേശീയ ടീമിൽ അംഗമായ നല്ലപ്പൻ മോഹൻരാജ് നാല് മത്സരങ്ങളിൽ കളിച്ചു.ഐ ലീഗ് ടീം പൂനെ എഫ്‌സിയുടെ താരമാണ് ധൻപാൽ ഗണേഷ്. 2011 മുതൽ 15 വരെ പൂനെക്ക് വേണ്ടി കളിച്ച ഡിഫൻസീവ് മിഡ്ഫീൽഡറായ ധൻപാൽ 30 മത്സരങ്ങളിൽ കളിച്ചു.














