ദേശീയ ട്രാക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് കേരളം മുന്നില്‍


തിരുവനന്തപുരം: കേരള സൈക്ലിങ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ ട്രാക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പിന് കാര്യവട്ടം എല്‍എന്‍സിപി വെലോഡ്രോമില്‍ തുടക്കം. എട്ടിനങ്ങളിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലവും നേടി 23 പോയിന്റോടെ കേരളം മുന്നില്‍. 22 പോയിന്റുമായി മണിപ്പൂര്‍ തൊട്ടുപിന്നില്‍. ഏഴ് പോയിന്റ് നേടിയ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ മൂന്നാംസ്ഥാനത്ത്. മണിപ്പൂരിന്റെ ദൈനാ ദേവി ആദ്യ ദിനത്തില്‍ ഇരട്ട സ്വര്‍ണമണിഞ്ഞു.


കേരളത്തിന്റെ സ്വര്‍ണവേട്ടയോടെയാണ് മത്സരത്തിന് തുടക്കമായത്. 10 കിലോമീറ്റര്‍ സ്‌ക്രാച്ച് റേസ് ബോയിസ് അണ്ടര്‍ 18 മത്സരത്തില്‍ 15:09:455 ല്‍ ഫിനിഷ് ചെയ്ത് കേരത്തിന്റെ അഭിജിത് യു.എസ്. മീറ്റിലെ ആദ്യ സ്വര്‍ണം നേടി. കേരളത്തിന്റെ തന്നെ അനന്ദു. എയ്ക്ക് വെള്ളി.




Sharing is Caring