ദേശീയ ജൂനിയര്‍ വനിതാ കബഡി താരത്തെ സ്റ്റേഡിയത്തില്‍ വെച്ച്‌ ബലാത്സംഗം ചെയ്തതായി പരാതി


A 16-year-old girl was sexually assaulted at the CFLTC in Pathanamthitta.

സ്റ്റേഡിയത്തിനകത്തുവെച്ച്‌ തന്നെ ബലാത്സംഗം ചെയ്തെന്നുകാട്ടി ദേശീയ ജൂനിയര്‍ വനിതാ കബഡി താരം പോലീസിനെ സമീപിച്ചു. പതിനാറുകാരിയായ താരമാണ് ദില്ലിയില്‍ പരാതിയുമായെത്തിയത്. ജൂലൈ 9നാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. വെസ്റ്റ് ദില്ലിയിലെ സ്റ്റേഡയത്തില്‍ പരിശീലനത്തിനെത്തിയപ്പോഴായിരുന്നു സംഭവം.
സ്റ്റേഡിയത്തിന് പുറത്തുവെച്ച്‌ ഒരാള്‍ പെണ്‍കുട്ടിയെ സമീപിക്കുകയായിരുന്നു. സ്റ്റേഡിയം ഒഫീഷ്യലാണെന്നാണ് അറിയിച്ചത്. പെണ്‍കുട്ടിയെ അകത്തുകൊണ്ടുപോയ ഇയാള്‍ കുടിക്കാനായി നല്‍കിയ പാനീയത്തില്‍ ലഹരി കലര്‍ത്തിയെന്നും അബോധാവസ്ഥയിലായ തന്നെ ബലാത്സംഗം ചെയ്തെന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയിലുള്ളത്.
ബലാത്സംഗത്തിനുശേഷം സ്റ്റേഡിയത്തിന് പുറത്ത് വിട്ടയക്കുകയായിരുന്നു. അവശനിലയിലാണ് വീട്ടിലെത്തിയത്. പരാതി നല്‍കിയാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പരാതി നല്‍കാന്‍ സ്റ്റേഷനിലെത്താന്‍ വൈകിയത് മാനസിക ആഘാതത്തില്‍ നിന്നും മുക്തമാകാത്തതുകൊണ്ടാണെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയാണ്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.




Sharing is Caring