ജിഎസ്ടി: വിലനിലവാരം നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍


ചരക്ക് സേവന നികുതി നടപ്പാക്കിയതിനുശേഷമുള്ള വിലനിലവാരം നികുതി വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍.
ഉപഭോക്തൃ ഉത്പന്നങ്ങള്‍, ഹാന്‍ഡ്സെറ്റ്, പ്രമുഖ റസ്റ്റോറന്റ് ചെയിനുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന.
പ്രാദേശിക നികുതി ഓഫീസുകളില്‍നിന്നാണ് ഉദ്യോഗസ്ഥര്‍ രാജ്യവ്യാപകമായി വില നിലവാരം പരിശോധിക്കുന്നത്.
ജിഎസ്ടിക്ക് മുമ്ബും ജിഎസ്ടി നടപ്പാക്കിയതിനുശേഷവുമുള്ള വില പരിശോധിക്കുന്നുണ്ട്.
മഹാരാഷ്ട്ര, ആന്ധ്ര, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായി പരിശോധന നടത്തുന്നുണ്ട്. വില നിലവാരം അന്വേഷിച്ച്‌ ഫോണ്‍ ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്.




Sharing is Caring