ഗോവയില്‍ ബീഫിനു ക്ഷാമമുണ്ടാകുകയാണെങ്കില്‍ കര്‍ണാടകയില്‍നിന്ന് കൊണ്ടുവരുമെന്നു മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. സംസ്ഥാനത്തു ബീഫിനു ക്ഷാമമുണ്ടാകില്ല ഉണ്ടായാല്‍ അയല്‍സംസ്ഥാനത്തുനിന്ന് ബീഫ് കൊണ്ടുവരും. ബീഫ് അതിര്‍ത്തിയില്‍ വച്ചുതന്നെ പരിശോധിച്ചതിനുശേഷം സംസ്ഥാനത്തിനുള്ളില്‍ വിതരണം ചെയ്യുമെന്നും പരീക്കര്‍ നിയമസഭയില്‍ പറഞ്ഞു. അംഗീകൃത അറവുശാലയായ ഗോവ മീറ്റ് കോംപ്ലക്സില്‍ ദിവസേന 2000 കിലോ ബീഫാണ് വില്‍ക്കുന്നത്. അതു തികയുന്നില്ലെങ്കില്‍ കര്‍ണാടകയെ സമീപിക്കും. മൃഗങ്ങളെ അറക്കുന്നതിനായി അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ഗോവ മീറ്റ് കോംപ്ലക്സിലെത്തിക്കുന്നത് സര്‍ക്കാര്‍ തടയില്ല – പരീക്കര്‍ പറഞ്ഞു.













