ദേവസ്വം ഭൂമി കയ്യേറ്റം: മന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെ അന്വേഷണം


മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി കയ്യേറിയെന്ന പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്ക് റവന്യൂ മന്ത്രി നിര്‍ദ്ദേശം നല്‍കി.


ദേവസ്വത്തിന്റെ 34 ഏക്കര്‍ മന്ത്രി അനധികൃതമായി കൈവശം വച്ചെന്ന പരാതിയിലാണ് അന്വേഷണം. ദേവസ്വത്തിന്റെ ഭൂമി നാല് മാസത്തിനകം യഥാര്‍ത്ഥ ഉടമക്ക് തിരിച്ച് നല്‍കണമെന്ന ഹൈക്കോടതി വിധി മൂന്ന് വര്‍ഷമായിട്ടും നടപ്പായില്ല. ഇതേ സംഭവത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കും കുടുംബാംഗങ്ങള്‍ക്കും രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കോട്ടയം വിജിലന്‍സ് കോടതി കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.




Sharing is Caring