കൊച്ചി: ദുബായ് മനുഷ്യക്കടത്ത് കേസില്‍ ഏഴ് പ്രതികള്‍ കുറ്റക്കാരെന്ന് സി.ബി.ഐ കോടതി വിധിച്ചു. ആറ് പേരെ വെറുതെ വിട്ടു. മുഖ്യ പ്രതികളായ കെ. വി. സുരേഷ്, ലിസി സോജന്, സേതു ലാല്‍, അനില്‍ കുമാര്‍, ബിന്ദു, ശാന്ത, എ. പി.മനീഷ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. സുധര്‍മ്മന്‍, വര്‍ഗീസ് റാഫേല്‍, പി. കെ. കബീര്‍, സിറാജ്, പി. എ. റഫീഖ്, എസ്. മുസ്തഫ, താഹിറ എന്നിവരെ വെറുതെവിട്ടു. പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് 73 സാക്ഷികളെയും പ്രതിഭാഗത്ത് നിന്ന് ഏഴ് സാക്ഷികളെയും വിസ്തരിച്ചു.
മനുഷ്യക്കടത്ത് സംഘം ഷാര്‍ജയിലേക്കു കടത്തിയ കഴക്കൂട്ടം സ്വദേശിനി പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് മുംബായില്‍ എത്തിയതോടെയാണ് മനുഷ്യക്കടത്ത് പുറംലോകമറിഞ്ഞത്. തുടര്‍ന്ന് 2013 ല്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീട് അഞ്ച് കേസുകള്‍ സി.ബി.ഐയ്ക്ക് കൈമാറി. എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും സംഭവത്തില്‍ പങ്കാളികളാണെന്നു തെളിഞ്ഞതോടെ കേസിന്റെ ഗൗരവം വര്‍ദ്ധിച്ചു. യുവതികളെ വീട്ടുജോലിക്ക് നല്ല വേതനം വാഗ്ദാനം ചെയ്താണു പ്രതികള്‍ വിദേശത്തേക്കു കടത്തിയത്.














