നാഷണല്‍ ഹെറാള്‍ഡ് എഡിറ്റര്‍ ഇന്‍ ചീഫ് നീലഭ് മിശ്ര അന്തരിച്ചു


ചെന്നൈ: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് നീലഭ് മിശ്ര അന്തരിച്ചു. ഇന്നു രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം.ഈമാസം ആദ്യത്തിലാണ് 57 കാരനായ നീലഭ് മിശ്രയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലം കരള്‍രോഗ ബാധിതനായിരുന്നു.2008 ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ നാഷണല്‍ ഹെറാള്‍ഡ് എട്ടു വര്‍ഷത്തിനു ശേഷം വീണ്ടും തുടങ്ങിയപ്പോള്‍ നീലഭ് കൂടെ ചേരുകയായിരുന്നു. ഔട്ട്‌ലുക്ക് ഹിന്ദിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.1938 ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ് പത്രം സ്ഥാപിച്ചത്. 90 കോടി രൂപയെടു കടബാധ്യത വന്നതോടെ 2008 ല്‍ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു.




Sharing is Caring