ദീപാവലി ദിനത്തിൽ അക്ഷർധാം ക്ഷേത്രത്തിൽ ലക്ഷ്മി പൂജക്കായി എത്തും: കെജ്‌രിവാൾ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും ദീപാവലി ദിനത്തിൽ അക്ഷർധാം ക്ഷേത്രത്തിൽ ലക്ഷ്മി പൂജക്കായി എത്തും. കെജ്‌രിവാൾ തന്നെയാണ് ട്വിറ്റർ വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. നാളെ രാവിലെ 7:39 ന് തുടങ്ങുന്ന പൂജ ലൈവായി സംപ്രേക്ഷണം ചെയ്യും. “രാവിലെ 7:39 ന് ഞാൻ മറ്റ് മന്ത്രിമാരുമൊന്നിച്ച് അക്ഷർധാം ക്ഷേത്രത്തിൽ പൂജക്ക് എത്തും. പൂജ ലൈവായി സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. മുഴുവൻ ഡൽഹി നിവാസികളോടും ഒരേ സമയം പൂജയിൽ പ്രവേശിക്കണമെന്നും ഒന്നിച്ച് മന്ത്രം ജപിക്കണമെന്നും ഞാൻ ആവശ്യപ്പെടുകയാണ് ” കെജ്‌രിവാൾ പറഞ്ഞു. രണ്ട് കോടിയോളം വരുന്ന ഡൽഹി നിവാസികൾ ഒന്നിച്ച് പൂജ ചെയ്യുന്നത് വിസ്മയാവഹമായിരിക്കുമെന്നും, അത് സകല ദൃശ്യ- അദൃശ്യ ശക്തികളുടെയും അനുഗ്രഹം ലഭിക്കാൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇപ്പ്രാവശ്യം പടക്കങ്ങളുപയോഗിച്ചുള്ള ആഘോഷങ്ങൾക്ക് നേരത്തെ തന്നെ സർക്കാർ നിരോധനമേർപ്പെടുത്തിയിരുന്നു. വായുമലിനീകരണം കൂടുന്നതുകാരണമാണ് നഗരത്തിൽ കോവിഡ് സ്ഥിതിഗതികൾ രൂക്ഷമാകുന്നതെന്നും, അതുകൊണ്ട് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും കെജ്‌രിവാൾ കഴിഞ്ഞ ആഴ്ച്ച ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *