ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും; കോടതിയില്‍ ഹാജരാക്കുന്നത് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ


നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. എങ്കിലും ദിലീപിനെ കോടതിയില്‍ പൊലീസ് നേരിട്ട് ഹാജരാക്കില്ല. കഴിഞ്ഞ തവണത്തേതുപോലെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാവും ഹാജരാക്കുക.


സുരക്ഷ മുന്‍നിര്‍ത്തി ദിലീപിനെ കോടതിയിലെത്തിക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിന് കോടതി അനുമതിനല്‍കിയത്. ദിലീപിനെ ജയിലിനു പുറത്തെത്തിച്ചാല്‍ കൂടുതല്‍ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ജൂലായ് 25ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് ഓഗസ്റ്റ് എട്ടുവരെ ദിലീപിനെ റിമാന്‍ഡുചെയ്തത്.




Sharing is Caring