ദലിത് എംഎല്‍എയുടെ വീട് കത്തിച്ചത് അയ്യായിരത്തോളം ദലിതര്‍ സംഘം ചേര്‍ന്ന്

ജയ്പൂര്‍: രാജസ്ഥാനില്‍ ദലിത് നേതാക്കളുടെ വീടിന് തീവെച്ചു. പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിലെ ചില വ്യവസ്ഥകള്‍ ദുര്‍ബലമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ തിങ്കളാഴ്ച നടത്തിയ ഭാരത് ബന്ദിനു പിന്നാലെയാണ് സംഭവം. കരൗലി ജില്ലയിലെ ഹിന്ദ്വാന്‍ നഗരത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ ദലിത് നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടത്.

ഇപ്പോഴത്തെ രാജസ്ഥാന്‍ നിയമസഭയില്‍ അംഗമായ ബിജെപി എംഎല്‍എ രാജ്കുമാരി യാദവ്, മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഭാരോസിലാല്‍ യാദവ് എന്നിവരുടെ വീടുകളാണ് ജനക്കൂട്ടം ആക്രമിച്ചത്. 5,000ല്‍ അധികം വരുന്ന ആള്‍ക്കൂട്ടമാണ് ഇവരുടെ വീടുകള്‍ ആക്രമിച്ചതെന്ന് കരൗലി ജില്ലാ കലക്ടര്‍ അഭിമന്യു കുമാര്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. സംഭവത്തോട് അനുബന്ധിച്ച്‌ അന്‍പതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പട്ടികജാതിപട്ടികവര്‍ഗ (പീഡനം തടയല്‍) നിയമപ്രകാരം ഉടനെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുളള സുപ്രീം കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ദലിത് സംഘടനകള്‍ ഇന്നലെ ഭാരത ബന്ദ് നടത്തിയത്. ബന്ദില്‍ ഉത്തരേന്ത്യയില്‍ വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറി. മധ്യപ്രദേശില്‍ ഏഴും രാജസ്ഥാനിലും ഉത്തര്‍ പ്രദേശിലും ഓരോരുത്തരും പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഭാരത് ബന്ദിനു ശേഷവും നഗരത്തിലെ ക്രമസമാധാന നില മോശമായിരുന്നതിനാല്‍, ഇവിടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രാവിലെ മുതല്‍ ഇവിടെ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. രാവിലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *