ലണ്ടന്‍: യുവേഫ നാഷണന്‍സ് ലീഗിനുള്ള ഇംഗ്ലണ്ട് ദേശീയ ടീമില്‍ നിന്ന് ഹാരി മഗ്വെയറിനെ പിന്‍വലിച്ചു. ഗ്രീസിലുണ്ടായ തല്ലുപിടി കേസില്‍ താരം കുറ്റക്കാരനെന്ന് കോടതി വിധി വന്നിരുന്നു. ഇതോടെയാണ് ഐസ്ലന്‍ഡിനും ഡെന്മാര്ക്കിനും എതിരായ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് താരത്തെ പിന്‍വലിക്കുന്നതെന്ന് ഹെഡ് കോച്ച് ഗാരെത്ത് സൗത്ത്ഗേറ്റ് അറിയിച്ചു.
ഗ്രീസിലെ വിനോദസഞ്ചാര കേന്ദ്രമായ മൈക്കോണോസില് എത്തിയതായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ കൂടിയായ മഗ്വെയറും കുടുംബവും. ഇവിടെയുണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഗ്രീക്ക് പോലീസ് അറസ്റ്റുചെയ്തത്. കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ താരത്തിനു 21 മാസം തടവ് വിധിച്ചു. ആദ്യമായി കുറ്റം ചെയ്യുന്നതിനാല്‍ തടവുശിക്ഷ മഗ്വയര്‍ അനുഭവിക്കേണ്ടതില്ല.
അതേസമയം, കോടതി വിധി അംഗീകരിക്കില്ലെന്ന് മഗ്വെയര്‍ പ്രതികരിച്ചു. ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് താരം അറിയിച്ചു.