ത്രി ഇഡിയറ്റ്സിനു രണ്ടാം ഭാഗം

ആമിർ ഖാൻ,മാധവൻ,ഷർമൻ ജോഷി എന്നിവർ തകർത്തഭിനയിച്ച ത്രി ഇഡിയറ്റ്സിന് രണ്ടാം ഭാഗം വരുന്നു.സംവിധായകൻ രാജ്കുമാർ ഹീറാനി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ചിത്രത്തിന്‍റെ പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു.

ത്രീ ഇഡിയറ്റ്സിന്‍റെ സഹ എ‍ഴുത്തുകാരൻ അഭിജാത്ത് ജോഷിയുമായി ചേർന്ന് പുതിയ ചിത്രത്തിന്‍റെ തിരക്കഥയുടെ തിരക്കിലാണെന്നും രണ്ടാം ഭാഗം ഒന്നാം ഭാഗത്തേക്കാൾ മികച്ചതാകുമെന്നും രാജ്കുമാർ ഹിറാനി വ്യക്തമാക്കി.55 കോടി രൂപ മുതൽമുടക്കിൽ എടുത്ത ആദ്യഭാഗം ബോക്സോഫീസിൽ നിന്ന് വാരിയത് 202 കോടി രൂപയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *